വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരേ വെബ്‌സൈറ്റുമായി ആംനസ്റ്റി

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനും രേഖാസഹിതം തെളിയിക്കുന്നതിനും ആവശ്യമായ ഇന്ററാക്റ്റീവ് ഡാറ്റ വെബ്‌സൈറ്റുമായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇ ന്റര്‍നാഷനല്‍. പ്രത്യേക വിഭാഗത്തില്‍ പെട്ടതിന്റെ പേരില്‍ ആക്രമണം നടക്കുന്നയിടങ്ങളില്‍ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള പരിരക്ഷ അവസാനിപ്പിക്കുകയും ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയുമാണ് ഇതിന്റെ ആദ്യപടിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ പറഞ്ഞു.
പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരേ പ്രത്യേകിച്ച് ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരേ ആക്രമണം, ബലാല്‍സംഗം, കൊലപാതകം തുടങ്ങി നിരവധി വിദ്വേഷ കുറ്റകൃത്യങ്ങള്‍ 2017ല്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വിദ്വേഷം അവസാനിപ്പിക്കുക (ഹാള്‍ട്ട് ദ ഹെയ്റ്റ്) എന്ന പേരില്‍ വെബ്‌സൈറ്റുമായി ആംനസ്റ്റി മുന്നോട്ടുവന്നത്.ശ്രീനഗര്‍: കശ്മീര്‍ സമരങ്ങളും സൈന്യത്തിന്റെ മനുഷ്യാവകാശലംഘനങ്ങളും ലോകത്തിനു മുന്നില്‍ എത്തിച്ചിരുന്ന ഫോട്ടോ ജേണലിസ്റ്റ് കമ്രാന്‍ യൂസുഫ് ജയില്‍മോചിതനായി. സൈന്യത്തിനെതിരേ കല്ലെറിഞ്ഞെ ന്ന കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സപ്തംബറില്‍ എ ന്‍െഎഎ കസ്റ്റഡിയിലെടുത്ത കമ്രാന്‍ ആറുമാസമായി തടവിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ജാമ്യം ലഭിച്ച ഇദ്ദേഹം ബുധനാഴ്ചയാണ് ജയില്‍മോചിതനായത്.
50,000 രൂപ ജാമ്യത്തിലാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി തരുണ്‍ ഷെരാവത്ത് യൂസഫിനെ വിട്ടയച്ചത്.

RELATED STORIES

Share it
Top