വിദ്യാലയങ്ങള്‍ ആര്‍എസ്എസ് ഭീകര പരിശീലന കേന്ദ്രങ്ങളാവുന്നു : കാംപസ്ഫ്രണ്ട്കൊട്ടാരക്കര: സമാധാനത്തിനും സഹവര്‍ത്തിത്ത്വത്തിനും പേര് കേട്ട സംസ്ഥാനത്ത് ക്യാംപുകളുടെ മറവില്‍ ആര്‍എസ്എസ് യുവാക്കള്‍ക്ക് ഭീകര പരീശീലനം നടത്തുകയാണെന്ന് കാംപസ്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്. തലവൂര്‍ വെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ആര്‍എസ്എസ് പരിശീലനം തടയണമെന്നാവശ്യപ്പെട്ട് കാംപസ്ഫ്രണ്ട് ജില്ലാ കമ്മിറ്റി കൊട്ടാരക്കര റൂറല്‍ എസ്പി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യന്‍ മോഡലില്‍ കേരളത്തെ കലാപ ഭൂമിയാക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ആര്‍എസ്എസ് നടത്തിയ കൊലപാതകങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. എന്നാല്‍ സംഘപരിവാറിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി ഒന്നും ചെയ്യാതെ  ആര്‍എസ്എസ് ക്യാംപുകള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്. തല്‍സ്ഥിതി തുടര്‍ന്നാല്‍ ഇത്തരം കാംപുകളിലേക്ക് ശക്തമായ പ്രക്ഷോഭമടക്കമുള്ള പരിപാടികളുമായി മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അമീന്‍ വവ്വാക്കാവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിദ്ദിക്ക് മൈലാപ്പൂര്, സുഹൈല്‍ ചാത്തിനാംകുളം സംസാരിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് എസ്പി ഓഫിസിന് മുന്നില്‍ ബാരിക്കേഡ് നിരത്തി പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു

RELATED STORIES

Share it
Top