വിദ്യാലയങ്ങളുടെ പട്ടിക ഗ്രാമപ്പഞ്ചായത്ത് നല്‍കിയില്ല : ഗോത്ര സാരഥി പദ്ധതി നീളുന്നുമാനന്തവാടി: അധ്യായന വര്‍ഷം ആരംഭിച്ച് ഒരുമാസത്തോടുത്തിട്ടും ആദിവാസി വിദ്യാര്‍ഥികളെ വിദ്യാലയങ്ങളിലെത്തിക്കുന്നതിനുള്ള വാഹനമേര്‍പ്പെടുത്തുന്ന ഗോത്രസാരഥി പദ്ധതിക്ക് മാനന്തവാടി താലൂക്കില്‍ തുടക്കമായില്ല. താലൂക്കിലെ ഗ്രാമപ്പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും െ്രെടബല്‍ വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനം ആവശ്യമുള്ള വിദ്യാലയങ്ങളുടെ പട്ടിക നല്‍കാത്തതാണ് പദ്ധതി തുടങ്ങാന്‍ തടസ്സമാവുന്നത്. താലൂക്കില്‍ ഇത് വരെയായി തൊണ്ടര്‍നാട് പഞ്ചായത്ത് മാത്രമാണ് വിദ്യാലയങ്ങളുടെ പട്ടിക നല്‍കിയത്. മാനന്തവാടി മുനിസിപ്പാലിറ്റി ഉള്‍പ്പെടെ അഞ്ച് പഞ്ചായത്തുകള്‍ ഇനിയും ഏതൊക്കെ വിദ്യാലയങ്ങളിലാണ് പദ്ധതി പ്രകാരം വാഹനമേര്‍പ്പെടുത്തേണ്ടതെന്ന് പട്ടിക നല്‍കിയിട്ടില്ല. എല്ലാവര്‍ഷവും സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി തന്നെ ഗോത്രസാരഥി പ്രകാരം വാഹനമാവശ്യമുള്ള വിദ്യാലയങ്ങളുടെ ലിസ്റ്റ് പട്ടിക വര്‍ഗ വകുപ്പ് ആവശ്യപ്പെടാറുണ്ട്. ഗ്രാമപ്പഞ്ചായത്താണ് പട്ടിക ക്രോഡീകരിച്ച് നല്‍കേണ്ടത്. പട്ടിക പരിശോധിച്ച് വിദ്യാലയവും കോളനിയും തമ്മിലുള്ള ദൂരവും കുട്ടികളുടെ എണ്ണവും പരിശോധിച്ചാണ് പട്ടിക വര്‍ഗ വകുപ്പ് വാഹനമേര്‍പ്പെടുത്താന്‍ പിടിഎക്ക് അനുമതി നല്‍കേണ്ടത്. ഇതിന് ശേഷം ഒരുവര്‍ഷത്തേക്ക് വാഹനമുടമകളില്‍ നിന്നും ടെന്‍ഡര്‍  വിളിച്ച ശേഷമാണ് കുട്ടികളെ കൊണ്ടു പോകാനായി വാഹനമേര്‍പ്പെടുത്തുന്നത്. എന്നാല്‍ കൃത്യസമയത്ത് ഗ്രാമപ്പഞ്ചായത്തുകള്‍ പട്ടിക നല്‍കാത്തത് കാരണം മുന്‍ വര്‍ഷവും വാഹനമേര്‍പ്പെടുത്തുന്നതിന് കാലതാമസം വന്നിരുന്നു. ഈ വര്‍ഷം ഇതൊഴിവാക്കാനായി നേരത്തെ പട്ടിക ആവശ്യപ്പെട്ടങ്കിലും പഞ്ചായത്തുകള്‍ വേണ്ടത്ര കാര്യക്ഷമത കാണിക്കാത്തതാണ് വിദ്യാര്‍ഥികള്‍ക്ക് ദുരിതമാവുന്നത്. വിദ്യാര്‍ഥികളെ കൊണ്ടു പോകാന്‍ കോളനികളില്‍ വാഹനമെത്താത്തത് കാരണം കോളനികളിലെ നിരവധി വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നില്ലെന്ന് അധ്യാപകരും പറയുന്നു.

RELATED STORIES

Share it
Top