വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു



കാസര്‍കോട്: പുഴയില്‍ കക്ക വാരാനിറങ്ങിയ വിദ്യാര്‍ഥി  വെള്ളത്തില്‍ താഴ്ന്നുകിടന്ന വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ചു. പോളിടെക്‌നിക് വിദ്യാര്‍ഥി സിവി പ്രണവ് (19) ആണു മരിച്ചത്. അരയി പുഴയിലെ മോനാച്ച കടവില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.
വൈദ്യുതി കമ്പി പുഴയിലേക്കു താഴ്ന്നു കിടക്കുന്ന വിവരം നേരത്തെ ഇലക്ട്രിക്കല്‍ സെക്ഷനില്‍ വിളിച്ചറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. പ്രണവ് കക്ക വാരാന്‍ പോയി വരുന്നതിനിടെ കമ്പി അല്‍പം കൂടി താഴുകയും പ്രണവിന്റെ കഴുത്തില്‍ തട്ടുകയുമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
സി വി വാസുവിന്റെയും പ്രഭാവതിയുടെയും മകനാണ് പ്രണവ്. സഹോദരങ്ങള്‍: വിപിന്‍, വിനിഷ. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top