വിദ്യാര്‍ഥി അവകാശരേഖ; കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി മാര്‍ച്ച് ഇന്ന്

കോഴിക്കോട്: വിദ്യാര്‍ഥി അവകാശരേഖ അംഗീകരിക്കുക എന്നാവശ്യപ്പെട്ട് ഇന്ന് സെക്രട്ടേറിയറ്റിലേക്കും കാലക്ടറേറ്റിലേക്കും കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി മാര്‍ച്ച് നടത്തും. യൂനിവേഴ്‌സിറ്റികള്‍ അക്കാദമിക് കലണ്ടര്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കുക, സ്‌കോളര്‍ഷിപ്പ് വിതരണം സമയബന്ധിതമായി നടപ്പാക്കുക, ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളിലും വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുക, ആര്‍എസ്എസിന്റെ ആയുധ പരിശീലനത്തിന് സൗകര്യമൊരുക്കുന്ന സ്‌കൂളുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് അവകാശരേഖയിലുള്ളത്. സെക്രട്ടേറിയറ്റില്‍ സംസ്ഥാന പ്രസിഡന്റ് എച്ച് അബ്ദുല്‍ ഹാദി, ജില്ലാ കലക്ടറേറ്റുകളില്‍ സംസ്ഥാന സമിതി അംഗങ്ങള്‍ വിദ്യാര്‍ഥി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top