വിദ്യാര്‍ഥിസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം: ചെന്നിത്തല
kasim kzm2018-07-04T09:08:33+05:30
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രേട്ടറിയറ്റ് നടയിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേരെ നടന്ന പോലിസ് അതിക്രമത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവര്‍ക്കു നേരെ അതിക്രൂരമായ മര്‍ദനമാണ് പോലിസ് അഴിച്ചുവിട്ടത്. വിദ്യാര്‍ഥികള്‍ക്കു നേരെ നിഷ്ഠുരമായ മര്‍ദനം അഴിച്ചുവിട്ട പോലിസ് ഉദ്യോഗസ്ഥര്ക്കെതിരേ സര്‍ക്കാര്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ച് നിശ്ശബ്ദമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനു കനത്ത വില നല്‍കേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന് പറഞ്ഞു.