വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പൊന്നാനി: ബസ്സില്‍ വച്ച് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. യുവാവിനെതിരേ  പൊന്നാനി പോ ലിസ് പോക്‌സോ പ്രകാരം കേസെടുത്തു. പൊന്നാനി ബസ്സ്റ്റാന്‍ഡില്‍ നിന്നു പുതുപൊന്നാനിയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പുതുപൊന്നാനി നാലാംകല്ല് സ്വദേശിയായ കടപ്രത്തകത്ത് അബ്ദുല്‍ നാസറാണു സംഭവത്തില്‍ അറസ്റ്റിലായത്. ബസ് യാത്രയ്ക്കിടെ തൊട്ടടുത്തുണ്ടായിരുന്ന വിദ്യാര്‍ഥിയെ അശ്ലീലചിത്രം കാണിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണു പരാതി.

RELATED STORIES

Share it
Top