വിദ്യാര്‍ഥിയെ പീഡനത്തിന് ഇരയാക്കിയ 58കാരന്‍ അറസ്റ്റില്‍

കറ്റാനം: പതിനാലുകാരന്‍ വിദ്യാര്‍ഥിയെ പീഡനത്തിന് ഇരയാക്കിയ അന്‍പത്തിയെട്ടുകാരനെ വളളികുന്നം പോലിസ് അറസ്റ്റു ചെയ്തു. പന്തളം ചിറയ്ക്കല്‍ വീട്ടില്‍ മുരളിയെയാണ് അറസ്റ്റു ചെയ്തത്. പിന്നീട് ഇയാളെ ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കഴിഞ്ഞ  ദിവസം വൈകീട്ട് മൂന്നോടെ മൂന്നാം കുറ്റിയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടുന്നതിനിടെയാണ് സംഭവം. മാതാവിനോടൊപ്പമാണ് വിദ്യാര്‍ത്ഥി മുടി വെട്ടുന്നതിനായി ബാര്‍ബര്‍ ഷോപ്പില്‍ എത്തിയത്. മാതാവ് സാധനങ്ങള്‍ വാങ്ങുന്നതിനായി  മറ്റൊരു കടയിലേക്കു പോയ സമയത്താണ് ഉപദ്രവിച്ചത്. തുടര്‍ന്ന് മാതാവും വിദ്യാര്‍ഥിയും വള്ളികുന്നം പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷമായി മൂന്നാം കുറ്റിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു. ഇതിനു മുന്‍പും ഇയാള്‍ക്കെതിരെ  പരാതികള്‍ ഉണ്ടായതായി വളളികുന്നം പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top