വിദ്യാര്‍ഥിയെ അധ്യാപകന്‍ വധിക്കാന്‍ ശ്രമിച്ചതായി പരാതി

എടക്കര: വിദ്യാര്‍ഥിയെ അധ്യാപകന്‍ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ചതായി പരാതി. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് വിഭാഗം ബോട്ടണി അധ്യാപകന്‍ കെ സതീഷ്‌കുമാറിനെതിരെയാണ് പരാതി.
ഇതേ സ്‌കൂളിലെ പ്ലസ്ടു കോമേഴ്‌സ് വിഭാഗം വിദ്യാര്‍ഥി അശ്വിന്‍ പ്രവീണിനാണ് (17)ഗുരുനാഥന്റെ ആക്രമണം നേരിടേണ്ടി വന്നത്. പാലുണ്ട സ്വദേശി വള്ളക്കാലില്‍ പ്രവീണാണ് മകനെ ആക്രമിച്ചതില്‍ എടക്കര പോലിസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നതിങ്ങനെ.
അധ്യാപകന്‍ വീട്ടിലെ മൊബൈല്‍ ഫോണിലേക്ക് സ്ഥിരമായി അശ്ലീല പടങ്ങും സന്ദേശങ്ങളും അയക്കുക പതിവായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ എടക്കര സിഐ സുനില്‍ പുളിക്കലിനെ ഫോണ്‍ ഏല്‍പ്പിക്കുകയും അധ്യാപകനെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ വീണ്ടും അധ്യാപകന്‍ ആവര്‍ത്തിച്ചു. ഇത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. ശനിയാഴ്ച രാവിലെ വീടിനു സമീപം കളിക്കാന്‍പോയ അശ്വിന്‍ പരിക്കുകളോടെ വീട്ടിലേക്കു വരികയായിരുന്നു. പ്രവീണിന്റെ കൈക്കും പുറത്തും കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവുണ്ട്.
അധ്യാപകന്റെ സൈക്കിള്‍ വീട്ടുമുറ്റത്ത് നിന്നു പോലിസ് കണ്ടെടുത്തു.
ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തു. വിദ്യാര്‍ഥി വഴിക്കടവ് മുണ്ട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സയിലാണ്. സതീഷ് കുമാര്‍ നിലമ്പൂര്‍ ആശുപതിയില്‍ ചികില്‍സ തേടിയെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top