വിദ്യാര്‍ഥിയുടെ അപകടമരണം നാടിനെ ദുഃഖത്തിലാഴ്ത്തി

നീലേശ്വരം: അച്ചാംതുരുത്തി- കോട്ടപ്പുറം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ റോഡപകടങ്ങളും കൂടി. ഇന്നലെ രാവിലെ 11ഓടെ കോട്ടപ്പുറം ആനച്ചാലില്‍ അമിത വേഗതയിലെത്തിയ മണല്‍ ലോറി ഇടിച്ച് ഏഴുവയസുകാരന്‍ മരണപ്പെട്ടത് നാടിനെ ദുഖത്തിലാഴ്ത്തി. രണ്ട് ദിവസം മുമ്പ് മാതാപിതാക്കളോടൊപ്പം കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ കുട്ടി അടുത്ത വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ് അമിത വേഗതയില്‍ വന്ന മണല്‍ ലോറിയിടിച്ച് മരിച്ചത്. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. അമിത വേഗത കുറക്കണമെന്ന ബോര്‍ഡ് വെച്ച് റോഡില്‍ കല്ലിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു.
ആനച്ചാലിലെ സുബൈര്‍-ഫര്‍സാന ദമ്പതികളുടെ മകനായ ഷാസിലാണ് അനധികൃത മണല്‍കടത്ത് വാഹനം തട്ടി മരിച്ചത്.

RELATED STORIES

Share it
Top