വിദ്യാര്‍ഥിയില്‍ നിന്ന് കഞ്ചാവ് പിടിച്ചു; അധ്യാപികയ്ക്ക് ഭീഷണി

ചാവക്കാട്: സ്‌കൂളിലേക്ക് ഒമ്പതാം ക്ലാസുകാരന്‍ കൊണ്ടുവന്ന പൂട്ടും താക്കോലുമിട്ട ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടത് കഞ്ചാവ് പൊതികളും കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള വസ്തുക്കളും. ബാഗ് പരിശോധിച്ച അധ്യാപികയ്ക്ക് കഞ്ചാവുസംഘത്തിന്റെ ഭീഷണി. സ്‌കൂള്‍ അധികൃതരും അധ്യാപികയും ചാവക്കാട് പോലിസില്‍ പരാതി നല്‍കി. സര്‍ക്കാര്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സ്‌കൂളിലേക്ക് വിദ്യാര്‍ഥി കൊണ്ടുവന്ന ബാഗ് പൂട്ടും താക്കോലും ഉപയോഗിച്ച് പൂട്ടിയത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥി തയ്യാറായില്ല. ഇതോടെ അധ്യാപിക തുറന്നുനോക്കിയപ്പോഴാണ് കഞ്ചാവുപൊതികളും ഉപകരണവും കണ്ടത്. പിന്നീട് വൈകുന്നേരം അധ്യാപിക ബസ്‌സ്‌റ്റോപ്പില്‍ നില്‍ക്കവെ രണ്ടംഗ സംഘം മുഖം മറച്ചെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

RELATED STORIES

Share it
Top