വിദ്യാര്‍ഥിനി കൂട്ടായ്മ സംഘടിപ്പിച്ചു

കോഴിക്കോട്: കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന എക്‌സ്പ്രസിയോ 2018 ന്റെ ഭാഗമായി ജില്ലാ കമ്മിറ്റി വിദ്യാര്‍ഥിനി കൂട്ടായ്മ സംഘടിപ്പിച്ചു.
കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് മുബീന കെ പി പതാകയുയര്‍ത്തിയതോടെ ആരംഭിച്ച പരിപാടി കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അജ്മല്‍ സി പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ സെഷനുകളിലായി കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ഹിഷാം കൊടുവള്ളി, ജില്ലാ കൗണ്‍സില്‍ അംഗം ആയിശ ഹാദി ചെറുവാടി സംസാരിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടുപരീക്ഷകളില്‍ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാര്‍ഥിനികളെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സമാപനം കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫ ഉദ്ഘാടനം നിര്‍വഹിച്ചു. കാംപസ് ഫ്രണ്ട്  ജില്ലാ ഖജാഞ്ചി റഹ്മത്ത് ബീവി അധ്യക്ഷത വഹിച്ചു.
ഫാഷിസ്റ്റ് വിരുദ്ധ കവിത കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം നാഫില റഹ്മാന്‍ ( ഫറൂഖ് കോളജ്) ആലപിച്ചു. താരിഖ് ജെ ബിന്‍ (ജില്ലാ കമ്മിറ്റി അംഗം), സുലാല (താമരശേരി ഏരിയ പ്രസിഡന്റ്) സംസാരിച്ചു.

RELATED STORIES

Share it
Top