വിദ്യാര്‍ഥിനിയെ വഴിതടഞ്ഞ് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: പ്രണയാഭ്യര്‍ഥന നടത്തി വിദ്യാര്‍ഥിനിയെ വഴിതടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടക്കേക്കാട് വൈലേരിപ്പടി കുന്നനയില്‍ ഷക്കീറിനെയാണ് ചാവക്കാട് സിഐ കെ ജി സുരേഷ്, വടക്കേകാട് എസ്‌ഐ എ അനന്ദകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 29നു വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി അക്രമിക്കാന്‍ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധത്തില്‍ പെണ്‍കുട്ടിയുടെ വീടിനു നേരെ പ്രതി അക്രമം നടത്തിയിരുന്നെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top