വിദ്യാര്‍ഥിനിയെ ബസ് കണ്ടക്ടര്‍ അപമാനിച്ചത് സംഘര്‍ഷത്തിനിടയാക്കി

മാഹി: മഹാത്മാഗാന്ധി കോളജിലെ ബിരുദ വിദ്യാര്‍ഥിനിയോട് കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയ സംഭവം സംഘര്‍ഷത്തിനിടയാക്കി. കോളജ് വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞുനിറുത്തി ജീവനക്കാരെ ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിനിടയാക്കിയത്.
ഇന്നലെ കണ്ണൂര്‍-കോഴിക്കോട് ബസില്‍ കോളജിലേക്ക്്് വരുന്നതിനിടെ പയ്യോളി സ്വദേശിയായ വിദ്യാര്‍ഥിനിയോടാണ് ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയത്.  വിദ്യാര്‍ഥി കണ്‍സഷന്‍ പാസ് ഉണ്ടായിട്ടും മുഴുവന്‍ പണം വേണമെന്നു ശാഠ്യംപിടിച്ച് യാത്രക്കാരുടെ മുന്നില്‍വച്ച് അപമാനിച്ചതായും പരാതിയുണ്ട്. ഇതിനെയാണ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തത്. പിന്നീട് ന്യൂമാഹി എസ്‌ഐ ആന്‍ഷാദ് ബസ് ജീവനക്കാരെയും വിദ്യാര്‍ഥികളേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ചചെയ്തു പരിഹരിക്കുകയായിരുന്നു.

RELATED STORIES

Share it
Top