വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: പോലിസ് നിലപാട് ദുരൂഹം

വടകര: ഓര്‍ക്കാട്ടേരിയിലെ 8 വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് പരാതി നല്കിയിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്സ് ചെയ്യാത്ത പോലീസ് നിലപാടില്‍ ദുരൂഹതയുണ്ടെന്നും, പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആര്‍എംപിഐ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
8 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനി തന്നെ നിരവധി തവണ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിയുകയും, പൊലീസിനും, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും മൊഴി നല്‍കിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയേയും, കുട്ടിയുടെ മാതാവിനേയും, ബന്ധുക്കളേയു പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്.
ഇരയുടെ മൊഴി  രേഖപ്പെടുത്തി പോസ്‌കോ നിയമ പ്രകാരം ഉടന്‍ കേസ് എടുക്കുന്നതിന് പകരം പ്രതിയുടെ ഉന്നത സ്വാധിനം മൂലം കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് തുടക്കം മുതലേ ഉണ്ടായത്.
നീചമായ പ്രവൃത്തി നടത്തിയ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍, പോലീസ് നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും ആര്‍എംപിഐ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top