വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

നിലമ്പൂര്‍: പതിമൂന്നുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. വാണിയമ്പലം ശാന്തി തണ്ടുപാറക്കല്‍ നിഷാ(28)നെയാണ് നിലമ്പൂര്‍ സിഐ കെ എം ബിജു അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടത്തുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാവ് ഇല്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ദിവസങ്ങള്‍ക്കുശേഷം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി മാതാവിനോട് കാര്യം പറയുകയും മാതാവ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്തു. പൂക്കോട്ടുംപാടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലമ്പൂര്‍ സിഐക്ക് കൈമാറുകയായിരുന്നു. ബേക്കറി ബിസിനസ് നടത്തുന്ന പ്രതിക്ക് വീട്ടുകാരുമായി പരിചയമുള്ളതായി പോലിസ് പറഞ്ഞു. ഇയാള്‍ക്ക് ഭാര്യയും കുട്ടിയുമുണ്ട്. എന്നാല്‍, വീടുമായി അകന്നുകഴിയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top