വിദ്യാര്‍ഥിനിയുടെ മരണം: സമഗ്രാന്വേഷണം വേണം

ആലപ്പുഴ: ഇരവുകാട് വാര്‍ഡിലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് എടുത്ത് മാറ്റിയെന്ന മാതാപിതാക്കളുടെ ആരോപണം ഗൗരവമായി എടുത്ത് ഉന്നത പോലിസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനിയുടെ മരണത്തിന് കാരണമായി മാതാപിതാക്കള്‍ പറയുന്ന ട്യൂഷന്‍ ടീച്ചറെ ഇതുവരെ ചോദ്യം ചെയ്യാന്‍ തയ്യാറാവാത്ത പോലിസ് നടപടി ദുരൂഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. മാതാപിതാക്കള്‍ നടത്തുന്ന തുടര്‍ സമരത്തിന് ബ്ലോക്ക് കോണ്‍ഗ്രസ്് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു .ബ്ലോക്ക് പ്രസിഡന്റ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹച്ചു.

RELATED STORIES

Share it
Top