വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം;ചെവിയും വിരലുകളും മുറിച്ചെടുത്തുഅഹമ്മദാബാദ്: അഹമ്മദാബാദില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം. ബിഎഡ് വിദ്യാര്‍ഥിനി വിലാഷ് വേഗ(21)ക്ക് നേരെയാണ് ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ ചെറുത്ത വിദ്യാര്‍ഥിനിയുടെ ചെവിയും കൈവിരലുകളും മുടിയും അക്രമികള്‍ മുറിച്ചെടുത്തു.തുടര്‍ന്ന് കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം കിലോമീറ്ററുകള്‍ക്കപ്പുറം ഇറക്കി വിടുകയായിരുന്നു. വിദ്യാര്‍ഥിനിയെ അഹമ്മദാബാദിലെ വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top