വിദ്യാര്‍ഥിനിക്ക് കുത്തേറ്റു: ഉത്തര കന്നഡയില്‍ നിരോധനാജ്ഞബംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഹോണാവാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ഥിനിയെ രണ്ടുപേര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണിത്. പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ രണ്ടുപേര്‍ അക്രമിക്കുകയായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ 19കാരന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ നിന്നും ഹോണാവാര്‍ സാധാരണ നിലയിലായിക്കൊണ്ടിരിക്കെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
19 വയസ്സുകാരന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കുത്തേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 24 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനാജ്ഞ.

RELATED STORIES

Share it
Top