വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

മലപ്പുറം: വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തി മൊബൈലില്‍ ചിത്രീകരിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. താനൂര്‍ കെപുരം കുണ്ടുങ്ങലില്‍ മുള്ളമടക്കല്‍ മുഹമ്മദ് ബാവ (52) യെയാണ് താനൂര്‍ എസ്‌ഐ രാജേന്ദ്രന്‍ നായരും സംഘവും പിടികൂടിയത്. 2016 മുതല്‍ 2017 നവംബര്‍ വരെ വട്ടത്താണി കമ്പനിപ്പടിയില്‍ ഇയാളുടെ കടയില്‍ വച്ചാണ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത്. കടയില്‍ വന്നിരുന്ന കുട്ടിക്ക്് മിഠായി നല്‍കി വശപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും കുട്ടി അറിയാതെ മൊൈബലില്‍ പകര്‍ത്തുകയുമായിരുന്നെന്ന് പോലിസ് പറഞ്ഞു. കടയിലെത്തിയിരുന്ന മറ്റ് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങളും മൊബൈലില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top