വിദ്യാര്‍ഥിനികള്‍ പ്രതിരോധത്തിന്റെ തീയാവണം: കാംപസ് ഫ്രണ്ട്

കണ്ണൂര്‍: അരാജകത്വം അരങ്ങുവാഴുന്ന ഈ കാലത്ത് വിദ്യാര്‍ഥിനികള്‍ പ്രതിരോധത്തിന്റെ തീയാവണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫ. കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച എക്‌സ്പ്രഷ്യോ-18 ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കൂത്തുപറമ്പ് വ്യാപാരി ഭവനില്‍ നടന്ന പരിപാടിയില്‍ വിവിധ സെഷനുകളിലായി ആയിഷ ഹാദി, ഹിഷാം കൊടുവള്ളി ക്ലാസെടുത്തു. എന്‍ഡബ്ല്യുഎഫ് ജില്ലാ കൗണ്‍സിലംഗം റുബീന തലശ്ശേരി സംസാരിച്ചു. തുടര്‍ന്ന് കൂത്തുപറമ്പ് ടൗണില്‍ വിദ്യാര്‍ഥിനി റാലി നടന്നു. പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് നഫീസത്തുല്‍ മിസ്‌രിയ ഉദ്ഘാടനം ചെയ്തു. ഫിദ അധ്യക്ഷത വഹിച്ചു. മിന്‍ഹ സംസാരിച്ചു.

RELATED STORIES

Share it
Top