വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവര്‍ റിമാന്‍ഡില്‍

തിരൂര്‍: െ്രെപമറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകനെ റിമാന്‍ഡു ചെയ്തു.
ബിപി അങ്ങാടി പാറശ്ശേരി അക്കരത്തോട്ടത്തില്‍ സുനില്‍ (50) നെയാണ് പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തിരുന്നത്. ബിപി അങ്ങാടിയിലെ എല്‍പി സ്‌കൂളിലെ 3, 4 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് പീഡിപ്പിച്ചത്. ഇയാളുടെ ബന്ധുകൂടിയായ ഒമ്പതു വയസ്സുകാരിയടക്കം മൂന്ന്, നാല് ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെയാണ് ഓട്ടോ ഡ്രൈവറായ സുനില്‍ പീഡിപ്പിച്ചത്.
അയല്‍വാസി കൂടിയായ ബന്ധുവിനെ സ്‌കൂളില്‍ നിന്നും നേരത്തെ വീട്ടിലേക്ക് കൊണ്ടുപോയി തുടര്‍ച്ചയായി പീഡിപ്പിച്ചതായി കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മൊഴി നല്‍കിയിരുന്നു.തുടര്‍ന്ന് പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top