വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

കാട്ടാക്കട: വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത പൂവാല സംഘത്തിലെ ഒരാള്‍ കാട്ടാക്കട പോലിസിന്റെ പിടിയിലായി. ആനപ്പാറ കുടപ്പനമൂട് വയലിങ്കല്‍ അഖില്‍ ഭവനില്‍ അഖില്‍ (20) ആണ് പിടിയിലായത്.
കഴിഞ്ഞ ഒരു മാസക്കാലമായി സ്‌കൂള്‍ പരിസരങ്ങളില്‍ കറങ്ങി നടക്കുന്ന സംഘം രാവിലെയും വൈകുന്നേരവും  വിദ്യാര്‍ഥിനികളെ നിരന്തരം ശല്യം ചെയ്യുന്നത് തുടരുന്നത് സ്‌കൂള്‍ പരിസരത്തുള്ളവരുടെയും സ്‌കൂള്‍ അധികാരികളുടെയും ശ്രദ്ധയില്‍പെട്ടതോടെ പോലിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലിസ് ശക്തമായ നിരീക്ഷണം നടത്തി വരികയായിരുന്നു. യുവതി ഉള്‍പ്പെടുന്ന സംഘമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കിയ പോലിസ് ഇവര്‍ക്കായി വലവിരിച്ചത്.  ഇതിനിടെയാണ് അഖില്‍ പോലിസ് വലയിലായത്. വിശദ പരിശോധനയില്‍ ഇയാള്‍ സംഘത്തില്‍ ഉള്ളതായി തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കാട്ടാക്കട സര്‍ക്കില്‍ ഇന്‍സ്—പെക്ടര്‍ വിജയരാഘവന്റെ നേതൃത്വത്തില്‍  കാട്ടാക്കട സബ് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ്‌കുമാര്‍, ബിഎസ് സജന്‍, പോലിസ് ഉദ്യോഗസ്ഥരായ പ്രദീപ് ബാബു, സുധീഷ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. സംഘത്തെ കുറിച്ച് പോലീസിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top