വിദ്യാര്‍ഥിനികളെ വഴിതടയുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി

കുന്നംകുളം: ലഹരി വിരുദ്ധ ദിനത്തില്‍ കാല്‍നട യാത്രക്കാരായ കോളജ് വിദ്യാര്‍ഥിനികളെ വഴിതടയുകയും അസഭ്യം പറയുകയൂം ചെയ്തതായി പരാതി. കിഴൂര്‍ ഗവ പോളിടെക്‌നിക്ക് കോളജിലെ അവസാന വര്‍ഷ ഇലക്ട്രോണിക്ക് സ് ആന്റ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനികളായ നന്ദ പ്രേമന്‍, മേഘ എന്നിവര്‍ക്ക് നേരെയാണ് റോഡരുകില്‍ മദ്യപിച്ച് നിന്നിരുന്ന എട്ടോളം പേരടങ്ങുന്ന സംഘം അസഭ്യവര്‍ഷം ചൊരിഞ്ഞ് വിരട്ടിയോടിച്ചത്.  ചിറളയം പള്ളി സെന്ററിനു സമീപത്തുവെച്ച് വൈകീട്ട് നാലരയോടെ കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്.   വിവരമറിഞ്ഞെത്തിയ സഹപാഠികളായ ആണ്‍കുട്ടികളെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

RELATED STORIES

Share it
Top