വിദ്യാര്‍ഥികള്‍ മുന്നണി പോരാളികളാവണം : കെ എച്ച് നാസര്‍തൃശൂര്‍: വിദ്യാര്‍ഥികള്‍ നന്മയുടെ കാലഘട്ടത്തിനു വെളിച്ചം പാകി നല്ല അറിവ് നേടി വരുംകാലത്തെ നയിക്കുന്നവരുടെ മുന്നണിപ്പോരാളികളാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ പറഞ്ഞു. ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രതിനിധി സമ്മേളനം തൃശൂര്‍ കോസ്റ്റ്‌ഫോര്‍ഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അസ്ഹര്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന സമിതിയംഗം വി എസ് ഷബീര്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പെരുമ്പിലാവ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍, നാഷനല്‍ വിമന്‍സ് ഫ്രന്റ് സംസ്ഥാന പ്രസിഡന്റ് നസീമ ടീച്ചര്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ഷഫീഖ് സംസാരിച്ചു. ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന രക്ഷാധികാരി ഇ സുല്‍ഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

RELATED STORIES

Share it
Top