വിദ്യാര്‍ഥികള്‍ കെണിയില്‍ വീഴരുതെന്ന് അലിഗഡ് വിസി

അലിഗഡ്: ബാഹ്യശക്തികളുടെ കെണിയില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ പഠനം നശിപ്പിക്കരുതെന്ന് അലിഗഡ് സര്‍വകലാശാല വിസി താരീഖ് മന്‍സൂര്‍. വിദ്യാര്‍ഥികള്‍ക്കയച്ച തുറന്ന കത്തിലാണ് ഇക്കാര്യം പറയുന്നത്. ബാഹ്യശക്തികള്‍ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുകയാണ്. പഠനത്തിലേക്കും ഭാവിയിലേക്കും വിദ്യാര്‍ഥികള്‍ ശ്രദ്ധതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദലി ജിന്നയുടെ ഛായാചിത്രവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് മെയ് 2ന് ഒരു സംഘം കാംപസിന്‍ കടന്നു മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ടു നടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നുണ്ട്. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥി നേതാക്കള്‍ അറിയിച്ചു. അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണമടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.

RELATED STORIES

Share it
Top