വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി ; 60 പേര്‍ക്ക് ഗുരുതര പരിക്ക്തേഞ്ഞിപ്പലം: കോഹിനൂര്‍ എന്‍ജിനീയറിങ് കോളജിലെ എംഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോഹിനൂര്‍ അങ്ങാടിയില്‍ മാരകായുധങ്ങളുമായി ഏറ്റുമുട്ടി. സംഘട്ടനത്തില്‍ പരിക്കേറ്റ 60 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ബിടെക് അവസാന സെമസ്റ്റര്‍ പരീക്ഷയായിരുന്നു. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പരസ്പരം പ്രതികാരം തീര്‍ക്കാന്‍ എത്തിയിരുന്ന എംഎസ്എഫുകാരും എസ്എഫ്‌ഐക്കാരും മാരാകായുധങ്ങളുമായായയാണ് കോളജിലെത്തിയത്. എംഎസ്എഫുകാരെ നേരിടാന്‍ എസ്എഫ്‌ഐക്കാര്‍ കോളജിന് പുറത്ത് തമ്പടിച്ചതറിഞ്ഞ് പോലിസെത്തിയാണ് എംഎസ്എഫുകാരെ പുറത്തിറക്കിയത്. തുടര്‍ന്ന് കോഹിനൂര്‍ അങ്ങാടിയിലെത്തിയ ഇരുകൂട്ടരും മുദ്രാവാക്യം വിളിച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.  അക്രമത്തില്‍ പരിക്കേറ്റ അര്‍ജുന്‍ ശ്രീധര്‍, അശ്വിന്‍ ഗോപിനാഥ്, ശ്രീജിത്, ജയകൃഷ്ണന്‍, മുഹമ്മദ് ഷിബില എന്നിവരെ  മെഡിക്കല്‍ കോളജ് ആശുപത്രിയിലും  മുഹമ്മദ് സഫീലിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top