വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി മിഷാല്‍ ബസ്സുടമ

മാള: നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രക്ക് അവസരമൊരുക്കി മിഷാല്‍ ബസുടമ മാതൃകയാകുന്നു. അവധി കാലത്ത് തന്നെ ക്ലാസ്  തുടങ്ങുന്ന പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഈ കാലയളവില്‍ മുഴുവന്‍ സൗജന്യ യാത്ര സൗകര്യവും മിഷാല്‍ ബസില്‍ ലഭിക്കും. വ്യത്യസ്ത റൂട്ടുകളില്‍ ഓടുന്ന മിഷാലിന്റെ നാല് ബസുകളില്‍ ഈ സൗകര്യം ലഭിക്കും.
വിദ്യാര്‍ഥികള്‍ താമസിക്കുന്ന വാര്‍ഡിലെ മെമ്പര്‍, പഞ്ചായത്ത് പ്രസിഡന്റ്, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവരുടെ കത്ത് നല്‍കുന്നവര്‍ക്കാണ് സൗജന്യ യാത്രകള്‍ അനുവദിക്കുന്നത്. ഈ സൗകര്യങ്ങള്‍  ദുരുപയോഗപ്പെടുത്താ ന്‍ സാധ്യതയുള്ളതിനാല്‍ അ ര്‍ഹരായവര്‍ക്ക് മാത്രം കത്ത് നല്‍കണമെന്നാണ് ബന്ധപ്പെട്ട അധികൃതരോടുള്ള ഉടമ ചാലക്കുടി സ്വദേശി മുതല്‍പേര്‍ വീട്ടില്‍ മിന്‍ഹാജിന്റെ അഭ്യര്‍ഥന.
മാള, ചാലക്കുടി കീത്തോളി, പുത്തന്‍വേലിക്കര ചാലക്കുടി കാഞ്ഞിരപ്പള്ളി, മാള ഇരിങ്ങാലക്കുട, ഇരിങ്ങാലക്കുട ചാലക്കുടി എന്നീ നാലു റൂട്ടുകളിലാണ് മിഷാല്‍ ബസ് സര്‍വ്വീസ് നടത്തുന്നത്.
നിര്‍ധന രോഗികള്‍ക്ക് ചികില്‍സാ സഹായം നല്‍കുന്നതിനായി മുന്‍പ് നിരവധി സൗജന്യ സര്‍വ്വീസുകള്‍ മിഷാല്‍ ബസ് നടത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top