വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വവികസന ക്ലാസ് സംഘടിപ്പിച്ചുജിദ്ദ:  ജിദ്ദയിലെ എംഎസ്എം പ്രവര്‍ത്തകര്‍ക്കും ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യാ മദ്രസ്സയിലെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്കുമായി 'ഇസ്ലാമിക് പേഴ്‌സണാലിറ്റി' എന്ന വിഷയത്തില്‍ വ്യക്തിത്വവികസന ക്ലാസ് സംഘടിപ്പിച്ചു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ നടന്ന പരിപാടിക്ക് പ്രശസ്ത ഇസ്ലാമിക മനഃശാസ്ത്രജ്ഞന്‍ ഡോ. അലി അക്ബര്‍ ഇരിവേറ്റി നേതൃത്വം നല്‍കി.ജീവിതത്തില്‍ നമ്മള്‍ സ്വീകരിക്കുന്ന റോള്‍ മോഡലുകള്‍ നല്ല ഗുണങ്ങളുള്ളവരായിരിക്കണമെന്നും അവരിലെ അത്തരം നല്ല ഗുണങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ആകര്‍ഷകമായ ഒട്ടേറെ മത്സരങ്ങളും വിനോദങ്ങളുമെല്ലാം ഉള്‍പ്പെടുത്തി ഒന്നര മണിക്കൂര്‍ നീണ്ട പരിപാടി ഏറെ ഹൃദ്യമായിരുന്നു. ചീത്ത സ്വഭാവങ്ങളും വിചാരങ്ങളുമെല്ലാം മനസ്സില്‍ നിന്ന് പറിച്ച് എറിയാനുള്ള ദൃഢനിശ്ചയത്തോട് കൂടിയായിരിക്കണം ഈ ക്ലാസ്സില്‍നിന്ന് എല്ലാവരും  പിരിഞ്ഞപോകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top