വിദ്യാര്‍ഥികള്‍ക്ക് പുസ്തക സമ്മാനവുമായി നന്‍മ പ്രവര്‍ത്തകര്‍ മാതൃകയായി

ഉദുമ: പഠിച്ച സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വായിക്കാന്‍ പുസ്തകങ്ങളും ഷെല്‍ഫുമായി പൂര്‍വ വിദ്യാര്‍ഥികളെത്തി. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1993-94 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ നന്മ-94 എസ്എസ്എല്‍സി ബാച്ചാണ് ക്ലാസ്മുറികള്‍ക്ക് ലൈബ്രറിയും ഷെല്‍ഫും സമ്മാനിച്ച് മാതൃകയായത്. ഒരു ലക്ഷം രൂപയോളം വരുന്ന ഷെല്‍ഫുകളും അതില്‍ പുസ്തകങ്ങളും നിറച്ചു ഒരോ ക്ലാസ് മുറികളെയും വായനയുടെ ചെറുലോകമാക്കി മാറ്റി. നന്മയുടെ പ്രവര്‍ത്തകരായ എ വി രത്‌നാകരന്‍, അബ്ദുര്‍ റഹ്മാന്‍ പാക്യാര, രവീന്ദ്രന്‍ ഈര്‍ച്ചാസ് നേതൃത്വം നല്‍കി. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകനും ഓടക്കുഴല്‍ അവാര്‍ഡ് ജേതാവുമായ പ്രഫ. എം എ റഹ്മാന്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്നുവരുന്ന വിവിധ പദ്ധതികള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുകയാണ് ലൈബ്രറി സമര്‍പ്പണം. അതോടൊപ്പം ഉദുമ ഇസ്്‌ലാമിയ എഎല്‍പി സ്‌കൂള്‍ ലൈബ്രറിയിലേക്കും പുസ്തകങ്ങള്‍ നല്‍കി.

RELATED STORIES

Share it
Top