വിദ്യാര്‍ഥികള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

കരുനാഗപ്പള്ളി:ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളെ പത്തോളം വരുന്ന ആര്‍ എസ് എസ് സംഘം ആക്രമിച്ചു. കുലശേഖരപുരം കടത്തൂര്‍ ആഷിക്ക് വില്ലയില്‍ (കുളഞ്ഞി തെക്കതില്‍ ) ആഷിക്ക് (17), മങ്കുഴിവീട്ടില്‍ ജാസിം( 17) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ഇരുവരേയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഞായാറാഴ്ച രാത്രി ഒമ്പതോടെ വവ്വാക്കാവ് ജങ്ഷനു കിഴക്ക് ഭഗവതിമുക്കില്‍ വച്ചായിരുന്നു സംഭവം. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ പ്രദേശവാസികളും ആര്‍ എസ് എസ് പ്രവര്‍ത്തകരും തമ്മില്‍ ചില വാക്കേറ്റങ്ങളും ഉന്തും തള്ളും നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ചയാകാം ആക്രമണമെന്ന് കരുതുന്നു. പരിക്കേറ്റ ഇരുവരും തഴവ ബി ജെ എസ് എം മഠത്തില്‍സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് .കരുനാഗപള്ളി പോലിസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top