വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി 'ചാന്ദ്രമനുഷ്യന്‍

'കാഞ്ഞങ്ങാട്: ശാസത്ര ചരിത്രത്തില്‍ വിസ്മയത്തിന്റെ നിലാവ് പരത്തിയ  ചാന്ദ്രമനുഷ്യന്‍ മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂളിലെത്തിയപ്പോള്‍  വിദ്യാര്‍ഥികള്‍ക്ക് കൗതുകം.
ചോദ്യങ്ങള്‍ ചോദിച്ചും സ്‌പേസ് സ്യൂട്ട് തൊട്ടും അവര്‍ ചാന്ദ്ര മനുഷ്യനെ വരവേറ്റു. ചന്ദ്രനില്‍ മനുഷ്യനിറങ്ങിയതിന്റെ അന്‍പതാം വാര്‍ഷികത്തില്‍ സ്‌കൂള്‍ ശാസ്ത്ര രംഗമാണ് ചന്ദ്രോല്‍സവം ഒരുക്കിയത്. രശ്മി ടീച്ചറാണ് ചാന്ദ്രമനുഷ്യ വേഷം ധരിച്ചത്.
പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പിടിഎ പ്രസിഡന്റ് കെവി സുഗതന്‍, ജി ജയന്‍, കെവി സജിത്ത്, ഗോപി , ടിവി സീന, കെജി രജനി, രാധാമണി സംസാരിച്ചു.
നായമ്മാര്‍മൂല:ചന്ദ്രനില്‍ ആദ്യമായി കാല്‍ കുത്തിയ  നീല്‍ ആംസ്‌ട്രോങ് വിദ്യാലയ വളപ്പില്‍ വന്നിറങ്ങിയതോടെ വിദ്യാര്‍ഥികള്‍ ആവേശത്തിമര്‍പ്പിലായി.
ചാന്ദ്രദിന ആഘോഷങ്ങളുടെ ഭാഗമായി നായമ്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍പി വിഭാഗത്തിലാണ് വ്യത്യസ്തമായ പരിപാടികള്‍ നടത്തിയത്. നീല്‍ ആംസ്‌ട്രോങുമായി കുട്ടികള്‍ സംവദിക്കുകയും ചന്ദ്രനുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്തു.

RELATED STORIES

Share it
Top