വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി തണ്ണീര്‍പ്പന്തല്‍

ചാവക്കാട്: കനത്ത ചൂടിനിടയിലും പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി തണ്ണീര്‍ പന്തല്‍. തിരുവത്ര ക്രെസന്റ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ആന്റ് കച്ചറല്‍ സെന്ററും നെഹ്‌റു യുവ കേന്ദ്ര തൃശൂരും സംയുക്തമായി മണത്തല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്.
പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തണ്ണിമത്തന്‍ ജ്യൂസും നാരങ്ങ വെള്ളവും സംഭാരവും നല്‍കി. ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് സി എം നജീബ്, സെക്രട്ടറി കെ എം സഈദ്, ട്രഷറര്‍ എച് എച്ച് ഹസീബ്, ഗള്‍ഫ് മെമ്പര്‍ ഷാക്കിര്‍, ഫൈസല്‍ കാനാമ്പുള്ളി സംസാരിച്ചു.

RELATED STORIES

Share it
Top