വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കോഴികള്‍ വീതം വിതരണം ചെയ്തു

കൊല്ലങ്കോട്: ഉറവിട മാലിന്യ സംസ്‌ക്കരണത്തിന്റെ പാഠവുമായി ക്ഷീരകര്‍ഷകര്‍ക്ക് രണ്ടു മാസം മുമ്പ് പരിശീലനം നല്‍കിയതിനു തുടര്‍ച്ചയായി പൗള്‍ട്രി ക്ലബ് പ്രവര്‍ത്തകര്‍ക്ക് ഇന്നലെ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് പിട്ടുപീടിക ജിബിയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ റാലിയും നടത്തി. പൗള്‍ട്രി ക്ലബ് അംഗങ്ങളായ 50 വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി അഞ്ച് വീതം കോഴി കുഞ്ഞുങ്ങളെ മൃഗ സംരക്ഷണ വകുപ്പ് വിതരണം ചെയ്തു. ഗ്രാമപ്രിയ ഇനത്തില്‍ പ്പെട്ട 50 ദിവസം പ്രായമായ കോഴി കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.
വര്‍ഷത്തില്‍ 150 മുട്ടകള്‍ നല്‍കുന്നതിനൊപ്പം പരമാവധി  മാലിന്യങ്ങള്‍ തിന്നു തീര്‍ക്കുന്നതിന് ഗ്രാമപ്രിയ കോഴി കുഞ്ഞുങ്ങള്‍ക്കാകുമെന്ന് കൊടുവായൂര്‍ മൃഗാശുപത്രിയിലെ ഡോ. ജയന്‍ പറഞ്ഞു.
115 രൂപ വീതം വിലവരുന്ന 250 കോഴിക്കുഞ്ഞുങ്ങള്‍ കൊപ്പത്തെ സര്‍ക്കാര്‍ ഹാച്ചറിയില്‍ നിന്നാണ് എത്തിച്ചത്. കോഴിയോടൊപ്പം അഞ്ചു കിലോ വീതം കോഴി തീറ്റയും വിദ്യാര്‍ഥികള്‍ക്കു നല്‍കി. ക്ലാസ് ലഭിച്ച വിദ്യാര്‍ഥികള്‍ തങ്ങളുടെ അടുത്ത അഞ്ച് വീടുകള്‍ സന്ദര്‍ശിച്ച് ഉറവിട മാലിന്യ ബോധവല്‍കരണം നടത്തും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സതീഷ് ബാബു റാലി പ്രാവ് പറത്തി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജി കൃഷ്ണ പ്രസാദ് മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ സി എം പത്മകൃഷ്ണന്‍,നിലാവര്‍ നീസ, ഡോ. പ്രിയംവദ റാലി നയിച്ചു.
ഹോമിയോപതിക് കണ്‍വന്‍ഷന്‍
പാലക്കാട്: ഓള്‍ മലബാര്‍ ഹേ ാമിയോപതിക് അസോസിയേഷന്‍ നേതൃത്വ കണ്‍വന്‍ഷന്‍ ഡോ. കെ വി അലക്‌സ് ഉദ്ഘാടനം ചെയ്തു. ഡോ. സി കെ നായര്‍, സെക്രട്ടറി ഡോ.ജെ ഫിറോസ്, കെ സുന്ദരന്‍, ഡോ.കെ വിഷ്ണുദാസ്, ഡോ.കെ സി എസ് രാമു സംസാരിച്ചു. ഭാരവാഹികള്‍: ഡോ.കെ വി അലക്‌സ് (പ്രസി), ഡോ. കെ സുന്ദരന്‍ (വൈ പ്രസി), ഡോ. ജെ ഫിറോസ്(ജന സെക്ര), ഡോ. കെ വിഷ്ണുദാസ്( ജോ സെക്ര), ഡോ. കെ പി ശിവദാസ്( ട്രഷ).

RELATED STORIES

Share it
Top