വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു മരണം

കണ്ണൂര്‍: ചെറുപുഴയില്‍ സ്‌കൂള്‍കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു കുട്ടി മരിച്ചു. സെന്റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷ് (13) ആണ് മരിച്ചത്.



നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്.

https://youtu.be/E7630uRrAds

RELATED STORIES

Share it
Top