വിദ്യാര്‍ഥികളോട് ബാങ്ക് ഗ്യാരന്റി ആവശ്യപ്പെടരുതെന്ന് ഹൈക്കോടതികൊച്ചി : സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ഥികളില്‍നിന്ന് ബാങ്ക് ബാങ്ക് ഗ്യാരന്റി വാങ്ങരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യം എന്‍ട്രന്‍സ് കമ്മീഷണറും ഫീസ് നിര്‍ണയസമിതിയും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് നാലു വര്‍ഷത്തെ കോഴ്‌സ് ഫീസ് ബാങ്ക് ഗ്യാരണ്ടിയായി അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഇതിനെതിരെ തിരുവനന്തപുരം സ്വദേശിനി നല്‍കിയ ഹരജിയിലാണ് കോടതി വിധി.
അതേസമയം, എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായി വിദ്യാര്‍ഥികളില്‍നിന്നും ബാങ്ക് ഗ്യാരന്റി ആവശ്യപ്പെടരുതെന്ന് ഫീസ് റെഗുലേറ്റിങ് കമ്മിറ്റി ആവശ്യപ്പെട്ടു.  ബാങ്ക് ഗ്യാരന്റി ആവശ്യപ്പെടാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും അതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് പ്രശ്‌നങ്ങളുണ്ടാവരുതെന്നും എഎഫ്ആര്‍സി ചെയര്‍മാന്‍ ജസറ്റിസ് ആര്‍ രാജേന്ദ്രബാബു വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top