വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയ സംഭവം: രണ്ടുപേര്‍ റിമാന്‍ഡില്‍

ചാമംപതാല്‍: വിദ്യാര്‍ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
മറ്റ് രണ്ടു പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കോളജ് വിദ്യാര്‍ഥികളായ കടയനിക്കാട് ഫ്രൈദുര്‍ഗ് വീട്ടില്‍ റാഫേല്‍ ജൂഡ്, സുഹൃത്ത് ബോബിന്‍ ബാബു എന്നിവര്‍ മറ്റ് രണ്ട് സുഹൃത്തുക്കളുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ കടയനിക്കാട് ക്ഷേത്രത്തിനു സമീപം സംസാരിച്ചു നില്‍ക്കുമ്പോള്‍ രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം വിദ്യാര്‍ഥികളെ ആക്രമിച്ച് പണമടങ്ങിയ പേഴ്‌സും, മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥികളുടെ കണ്ണില്‍ മുളകുപൊടി വിതറി രക്ഷപെടുകയുമായിരുന്നു.
ഈ കേസിലെ പ്രതികളായ മുണ്ടത്താനം വട്ടച്ചാലില്‍ ജിമ്മി ഡൊമനിക്ക്, കങ്ങഴ തണ്ണിപ്പാറ പുതുപ്പറമ്പില്‍ ജോമോന്‍ സ്‌കറിയ എന്നിവരെ മണിമല എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യ്തു. ഈ കേസിലെ മറ്റ് രണ്ടു പ്രതികളായ കടയനിക്കാട് വില്ലമ്പാറ പുതുപ്പറമ്പില്‍ ജയേഷ്, മുണ്ടത്താനം പടിഞ്ഞാറേതില്‍ സിബിന്‍ മാത്യു എന്നിവര്‍ ഒളിവിലാണന്നും ഇവര്‍ക്കായി അന്വഷണം ഊര്‍ജിതമാക്കിയതായും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top