വിദ്യാര്‍ഥികളെ പോലിസ് മര്‍ദിച്ചെന്നു പരാതി

കുഞ്ചിത്തണ്ണി: പൊട്ടന്‍കാട് പമ്പ് ഹൗസില്‍ പുതുവത്സരാഘോഷം നടത്തിയെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ പോലിസ് മര്‍ദിച്ചെന്നു പരാതി. കടയുടെ വരാന്തയില്‍ പാട്ടു വച്ച് തീകൂട്ടിയിരുന്ന് കേക്ക് മുറിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടങ്ങിയ പതിമൂന്ന് അംഗ സംഘം തയാറെടുക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ രാജാക്കാട് പോലിസ് സംഘം ലാത്തിവീശി കുട്ടികളെ അടിച്ച് ഓടിച്ചെന്നാണ് ആരോപണം. ഇതു ചോദ്യം ചെയ്ത പമ്പ്ഹൗസ് സ്വദേശി നാഗരാജിനെ (28) വളഞ്ഞിട്ട് തല്ലിയെന്നും പരാതിയുണ്ട്. പമ്പ്ഹൗസ് സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു വിദ്യാര്‍ഥികള്‍ക്കു പരുക്കുണ്ട്. പേടിച്ചരണ്ട വിദ്യാര്‍ഥികള്‍ രാത്രിയില്‍ നാലുപാടും ചിതറിയോടി.

RELATED STORIES

Share it
Top