വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിക്കണം: കാംപസ് ഫ്രണ്ട്

ഫറൂഖ്: ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച അധ്യാപകര്‍ക്കും സ്റ്റാഫുകള്‍ക്കു മെതിരെ നടപടി സ്വീകരിക്കണമെന്ന് കാംപസ് ഫ്രണ്ട് കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ ആവിശ്യപ്പെട്ടു . രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ കോളേജിനുള്ളില്‍ സംഘടിപ്പിച്ച ഹോളി ആഘോഷം അധ്യാപകരും സ്റ്റാഫുകളും തടയുകയും മാരകായുധങ്ങള്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത് മനുഷ്യത്വരഹിതമാണ്.
അധ്യാപകരുടെ ഇത്തരം പ്രവര്‍ത്തനം അധ്യാപക സമൂഹത്തിന് അപമാനകരമാണ്. മര്‍ദിച്ച അധ്യാപകര്‍ക്കും സ്റ്റാഫുകള്‍ക്കുമെതിരെ പോലിസും മാനേജ്‌മെന്റും ഉടന്‍ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കാംപസ് ഫ്രണ്ട് മുന്‍നിരയിലുണ്ടാവുമെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.  ജില്ലാ പ്രസിഡന്റ് എം സി സക്കീര്‍ അധ്യക്ഷത വഹിച്ചു. ഫസല്‍ പി ( ജില്ലാ സെക്ര.), നസീഫ് (ജില്ലാ ജോയിന്റ് സെക്ര.), മുബീന കെ പി ( ജില്ലാ വൈസ് പ്രസി.), ജില്ലാ കമ്മിറ്റി അംഗങ്ങളായ മുക് സിദ് , സഹല്‍ സംസാരിച്ചു.

RELATED STORIES

Share it
Top