വിദ്യാര്‍ഥികളുടെ സുരക്ഷ; മൂന്ന് കേന്ദ്രങ്ങളില്‍ പരിശോധന

വടകര: പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് വടകര ആര്‍ടി ഓഫിസ് പരിധിയില്‍ ഉള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപന ബസുകളും വടകര ആര്‍ടിഒ യുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നു. മെയ് 16 ബുധനാഴ്ച വടകര റാണി പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചും, 19ന് നാദാപുരം, 23ന് കുറ്റിയാടി എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നത്.
വടകരയിലും പരിസരങ്ങളിലുമുള്ള വാഹനങ്ങള്‍ 16ന് രാവിലെ 8.30ന് റാണി പബ്ലിക് സ്‌കൂളില്‍ എല്ലാ അസല്‍ രേഖകളും സഹിതം എത്തേണ്ടതാണ്. ഏപ്രില്‍ 1ന് ശേഷം ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തി പാസായ ബസുകള്‍ പരിശോധനയ്ക്കായി വരേണ്ടതില്ല. എന്നാല്‍ അത്തരം ബസുകളുടെ ഫിറ്റ്‌നസ് കാര്‍ഡും ആര്‍സിയും പരിശോധനാ കേന്ദ്രത്തില്‍ കൊണ്ട് വന്ന് ആ ബസിന് പതിക്കേണ്ടതായ പരിശോധനാ സ്റ്റിക്കര്‍ കൈപറ്റേണ്ടതാണ്.
മെയ് 16 മുതല്‍ 31 വരെ ഫിറ്റ്‌നസ് ടെസ്റ്റിന് പോവാന്‍ തീരുമാനിച്ച വാഹനങ്ങളും വരേണ്ടതില്ല. ആ ദിവസങ്ങളില്‍ ഫിറ്റ്‌നസിന് വരുന്ന വാഹനങ്ങള്‍ക്കാവശ്യമായ സ്റ്റിക്കര്‍ ഫിറ്റ്‌നസ് കാര്‍ഡിന്റെ  കൂടെ വിതരണം ചെയ്യും. മേല്‍ 2 വിഭാഗങ്ങളിലും ഉള്‍പ്പെടാത്ത മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപന ബസുകളും തങ്ങള്‍ക്ക് സൗകര്യപ്രദമായ പരിശോധനാ കേന്ദ്രങ്ങളില്‍ ഹാജരാവേണ്ടതാണ്.
പരിശോധനാ വേളയില്‍ കണ്ടുപിടിക്കുന്ന പോരായ്മകള്‍ പരിഹരിച്ച് വാഹനം വീണ്ടും കൊണ്ട് വന്നാല്‍ മാത്രമേ അത്തരം വാഹനങ്ങള്‍ക്കാവശ്യമായ സ്റ്റിക്കര്‍ നല്‍കുകയുള്ളൂ. ജൂണ്‍ 1 മുതല്‍ വടകര ആര്‍ടി ഓഫിസ് പരിധിയില്‍ ഓടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപന ബസുകള്‍ക്കും പരിശോധനാ സ്റ്റിക്കര്‍ ഉണ്ടായിരിക്കേണ്ടതാണ്. ഈ സ്റ്റിക്കര്‍ ഇല്ലാത്ത വാഹനങ്ങള്‍ വാഹന പരിശോധനയ്ക്കിടയില്‍ പിടിക്കപ്പെട്ടാല്‍ സ്‌റ്റോപ്പ് മെമ്മോ അടക്കമുള്ള നടപടി നേരിടേണ്ടി വരുമെന്ന് ആര്‍ടിഒ അറിയിച്ചു.
ഈ വരുന്ന അധ്യയന വര്‍ഷം സ്‌കൂള്‍ ബസുകളെ സംബന്ധിച്ചിടത്തോളം ഒരു “സീറോ ആക്‌സിഡന്റ് ഇയര്‍” ആക്കുന്നതിന് മുഴുവന്‍ സ്‌കൂള്‍ മാനേജ്‌മെന്റും സഹകരിക്കണമെന്നും പരിശോധനയ്ക്കായി  മുഴുവന്‍ വാഹനങ്ങളും എത്തിക്കണമെന്നും വടകര ആര്‍ടിഒ വിവി മധുസൂദനന്‍ അറിയിച്ചു.
പരിശോധന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഓരോ ദിവസത്തെയും പരിശോധനക്ക് നേതൃത്വം നല്‍കുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബന്ധപ്പെടാവുന്നതാണ്. മെയ് 16ന് വടകര എസ് സുരേഷ് 9446412174, 19-നാദാപുരം എ ആര്‍ രാജേഷ് 9895398627, 23-കുറ്റിയാടി  വിഐ അസീം 9447737799. എല്ലാ പരിശേധന ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ 1 മണിക്കൂര്‍ സ്‌ക്കൂള്‍ ബസ് െ്രെഡവര്‍മാര്‍ക്കുള്ള പ്രത്യേക ബോധവല്‍കര ക്ലാസും ഉണ്ടായിരിക്കും.

RELATED STORIES

Share it
Top