വിദ്യാര്‍ഥികളുടെ അവകാശത്തിനായി പോരാടുന്ന ആസിമിന് പിന്തുണ നല്‍കും: കാംപസ് ഫ്രണ്ട്

ഓമശ്ശേരി: പഞ്ചായത്തിലെ വിദ്യാര്‍ഥികളുടെ ഹൈസ്‌കൂള്‍ എന്ന അവകാശം നേടിയെടുക്കാന്‍ പോരാടുന്ന ഓമശ്ശേരിയിലെ ആസിമിന് പിന്തുണ നല്‍കുമെന്ന് കാംപസ് ഫ്രണ്ട്  കൊടുവള്ളി ഏരിയ ഭാരവാഹികള്‍ അറിയിച്ചു.
ജന്മനാ ഇരു കൈകളുമില്ലാത്ത, കാലിന് ശേഷിക്കുറവുള്ള ആസീം വിദ്യാര്‍ഥി സമൂഹത്തിനു മാതൃകയാണ്. രണ്ട് യുപി സ്‌കൂളുകളുള്ള ഓമശ്ശേരി പഞ്ചായത്തില്‍ ഒരു ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പോലുമില്ലാത്ത  സാഹചര്യത്തിലാണ് അംഗ പരിമിതി മറന്ന് ആസിം പോരാട്ടത്തിനിറങ്ങിയത്.ഇവിടെയുള്ള ഗവണ്‍മെന്റ് യുപി സ്‌കൂളുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റ് സ്‌കൂളിനെയാണ് ആശ്രയിക്കുന്നത്. ഈ പഞ്ചായത്തിലെ വെളിമണ്ണ ഗവണ്‍മെന്റ് മാപ്പിള യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആസിം. തന്റെ തുടര്‍പഠനത്തിനും നാടിനും വേണ്ടി മാസങ്ങളായി പൊതുരംഗത്തുണ്ട്.
വിദ്യാര്‍ഥിയുടെ പോരാട്ടത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും വരെ പോരാട്ടത്തില്‍ ഉറച്ച് നില്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കാംപസ് ഫ്രണ്ട് കൊടുവള്ളി എരിയ പ്രസിഡന്റ് അസ്സര്‍ ഓമശ്ശേരി, കൊടുവള്ളി ഏരിയ സെക്രട്ടറി മൂസ ഫഹീം, നബീല്‍ അഹ്മദ്  സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top