വിദ്യാര്‍ഥികളില്‍ സാമൂഹിക ബോധം വളര്‍ത്താന്‍ എക്‌സലന്റ് മീറ്റുകള്‍ അനിവാര്യം: വി പി ഫൗസിയ

തൃക്കരിപ്പൂര്‍: എക്‌സലന്റ് മീറ്റുകള്‍ പോലുള്ള പരിപാടികള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിപി ഫൗസിയ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് തൃക്കരിപ്പൂര്‍ ഏരിയ കമ്മറ്റി തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് ഹാളില്‍ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച എക്‌സലന്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പല രക്ഷിതാക്കള്‍ക്കും ഇന്ന് അവരുടെ മക്കളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
മക്കള്‍ അനുസരിക്കുന്നില്ല എന്നാണ് രക്ഷിതാക്കളുടെ പരാതി. സോഷ്യല്‍ മീഡിയയുടേയും ബ്ലൂവെയില്‍ ഗെയിമുകളുടേയും കാലത്ത് കുട്ടികളില്‍ അനുസരണാ ബോധവും സാമൂഹിക ബോധവും ഉണ്ടാക്കിയെടുക്കല്‍ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
ഏരിയ പ്രസിഡന്റ് പി ലിയാഖത്തലി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം മാനേജര്‍ എംഎ ഷംനാസ്, തങ്കയം എഎല്‍പി സകൂള്‍ മനേജര്‍ കെപിസി മുഹമ്മദ് കുഞ്ഞി സംസാരിച്ചു.  200 ഓളം വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ പങ്കെടുത്ത പരിപാടിയില്‍ ഡോ. സിടി സുലൈമാന്‍, ഷമീര്‍ വയനാട് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top