വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് പോലിസ് പരിശോധന നിരവധി പേര്‍ അറസ്റ്റില്‍

കൊല്ലം: ജില്ലയിലെ സ്‌കൂളുകള്‍, കോളജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഷോപ്പിങ് മാളുകള്‍, പ്രധാനപ്പെട്ട ജങ്ഷനുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന സ്ഥങ്ങളില്‍ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പൂവാലശല്യം, ഇരുചക്രവാഹനങ്ങളുടെ അമിതവേഗത തുടങ്ങിയവയ്‌ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഓപറേഷന്‍ ഫഌവര്‍ ടെയില്‍  എന്ന പേരില്‍ പോലിസ് നടത്തിയ പരിശോധനയില്‍ 71 പേര്‍ക്കെതിരേ  നിയമ നടപടികള്‍ സ്വീകരിച്ചു. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ  പ്രത്യേക പരിശോധനയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പെണ്‍കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരേ ഏഴു കേസുകള്‍  വിവിധ പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് അമിതവേഗത്തിലും മദ്യപിച്ചും വാഹനം ഓടിച്ചതിന് 59 പേര്‍ക്കെതിരേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും കലാലയപരിസരങ്ങളില്‍ മദ്യപിച്ചതിനും 10 പേര്‍ക്കെതിരേയും കേസെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് വാഹന പരിശോധന നടത്തിയതില്‍ മതിയായ രേഖകളില്ലാത്ത 13 വാഹനങ്ങള്‍ കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് കോടതികള്‍ മുഖേന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.
കൊല്ലം: സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു പരിശോധന.

RELATED STORIES

Share it
Top