വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരത്തെ കുറിച്ച് ആശങ്ക : സ്പീക്കര്‍ചവറ: നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരത്തെ കുറിച്ച് ആശങ്കയുണ്ടെന്ന്  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കൊട്ടുകാട് മുസ്്‌ലീം ജമാഅത്ത് മാനേജ്‌മെന്റ് നിയന്ത്രണത്തിലുള്ള ഖാദിരിയ്യ ഹൈസ്‌കൂളിന്റെ പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു.  കേരളത്തിലെ അടിസ്ഥാന വിദ്യാഭ്യാസത്തിലൂടെ മതനിരപേക്ഷതയുള്ള സമൂഹത്തെയാണ് വാര്‍ത്തെടുക്കേണ്ടത്. ജമാഅത്ത് പ്രസിഡന്റ് പി എച്ച് മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. എന്‍കെ പ്രേമചന്ദ്രന്‍ എംപി മുഖ്യ പ്രഭാഷണം നടത്തി.  നവീകരിച്ച കംപ്യൂട്ടര്‍ ഹാള്‍, സ്‌കൂള്‍ വികസന ഫണ്ട് എന്നിവയുടെ ഉദ്ഘാടനം എന്‍ വിജയന്‍ പിള്ള എംഎല്‍എ, ഷിബു ബേബി ജോണ്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ സെക്രട്ടറി സിറാജ് കൊട്ടുകാട്, ജമാഅത്ത് ഇമാം അബ്ദുല്‍ റഹീം നിസാമി, താലൂക്ക് ജമാഅത്ത് യൂനിയന്‍ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി, ജമാഅത്ത് സെക്രട്ടറി സി ജെ മുഹമ്മദ് സഫറുള്ള ഖാന്‍, തങ്കമണി പിള്ള, എസ്. ശോഭ, ആര്‍ അരുണ്‍ രാജ്, എം ക മുദാസ്, പികെ ലളിത, സക്കീര്‍ ഹുസൈന്‍, സതീഭായി, ഷറഫുദ്ദീന്‍,  പി ക സുദര്‍ശനന്‍, ഹസന്‍കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top