വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയറിയാന്‍ താല്‍പര്യമുണ്ടെന്ന് വി ടി ബല്‍റാം

തൃശൂര്‍: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളിലെ പാദപൂജയ്‌ക്കെതിരേ ശക്തമായ പ്രതിഷേധവുമായി വി ടി ബല്‍റാം എംഎല്‍എ. വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയിലെ ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ അഭിമാനബോധമുള്ള വിദ്യാര്‍ഥിനികളെ ഇങ്ങനെ തലകുനിച്ചു നിര്‍ത്തിയിരിക്കുന്നത്. സംഘപരിവാര നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ് വേദവ്യാസ ജയന്തിയുടെ ഭാഗമായി ഗുരുപൂജ എന്ന പേരിലുള്ള ഈ കാലുപിടിത്തം!. വി ടി ബല്‍റാം തന്റെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശിച്ചു.

RELATED STORIES

Share it
Top