വിദ്യാഭ്യാസ-ആതുരസേവന രംഗത്ത് അദ്ഭുതമായിരുന്നു ഗബ്രിയേല്‍ അച്ചന്‍ : മന്ത്രിതൃശൂര്‍: പത്മഭൂഷണ്‍ ഫാദര്‍ ഗബ്രിയേലിന്റെ ദേഹവിയോഗത്തില്‍ കൃഷി മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യക്കാകെ മാതൃകയായ കേരളത്തിന്റെ വിദ്യാഭ്യാസ ആതുര സേവനരംഗങ്ങളില്‍ പകരക്കാരനില്ലാത്ത അത്ഭുത പ്രതിഭാസമായിരുന്നു സിഎംഐ സഭാംഗമായ അന്തരിച്ച ഫാദര്‍ ഗബ്രിയേല്‍ എന്ന് കൃഷി മന്ത്രി അഡ്വ.വിഎസ് സുനില്‍കുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  അഭിമാനാഹര്‍മായ എത്രയോ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഒരാളായിട്ടു പോലും ജീവിതാന്ത്യം വരെ വിനയവും എളിമയും സേവന തല്‍പരതയും അദ്ദേഹം കാത്തു സൂക്ഷിച്ചു. 103ാം വയസ്സിലും ചുറുചുറുക്കോടെ കര്‍ത്തവ്യനിരതനായി ഗബ്രിയേല്‍ അച്ചന്‍ പൊതു സമൂഹത്തില്‍ നിറഞ്ഞു നിന്നു. ഫാദര്‍ ഗബ്രിയേലിന്റെ നിര്യാണം കേരളത്തിനു മാത്രമല്ല രാജ്യത്തിനാകെ തന്നെ നികത്താനാവാത്ത നഷ്ടം തന്നെയാണ്. ആ മഹാ മനീഷിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top