വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും റമദാന്‍ റിലീഫ് സംഗമവും

മലപ്പുറം: സിപിഐ ചീനിത്തോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈലപ്പുറം എഎംഎല്‍പി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്ക ലും നൂറോളം കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണവും നടത്തി.
സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം എം എ റസാഖ് അധ്യക്ഷത വഹിച്ചു. സി എച്ച് നൗഷാദ്, അഡ്വ. മുസ്തഫ കൂത്രാടന്‍, പ്രദീപ് മേനോന്‍, കൃഷ്ണന്‍ പൂക്കോട്ടൂര്‍, രാമരാജന്‍, എം പി രാമന്‍കുട്ടി സംസാരിച്ചു.

RELATED STORIES

Share it
Top