വിദ്യാഭ്യാസത്തിലെ രാഷ്ട്രീയ വല്‍ക്കരണം അപകടകരം: അഡ്വ. എന്‍ ഷംസുദ്ദീന്‍

കഞ്ഞിപ്പാടം: രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാര്‍ത്ഥ ലക്ഷ്യത്തോടെ വിദ്യാഭ്യാസ സമ്പ്രദായത്തേയും പാഠ്യ പദ്ധതികളേയും രാഷ്ട്രീയ വല്‍ക്കരിക്കുന്നത് അപകടകരമാണെന്ന് അഡ്വ.എന്‍. ഷംസുദ്ദീന്‍ എംഎല്‍എ. ഉയര്‍ന്ന ശിരസ്സും ഭയരഹിതമായ മനസ്സുമുള്ള ഞാന്‍ ഭാരതീയന്‍ എന്ന പ്രമേയത്തില്‍ എംഎസ്എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അറിവ്1950 ജില്ലാ നേതൃ ക്യാംപ് കഞ്ഞിപ്പാടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പാഠപുസ്തകങ്ങളിലൂടെ യഥാര്‍ത്ഥ ചരിത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത്. ഭരിക്കുന്നവര്‍ സ്വന്തം നിലപാടുകള്‍ പ്രചരിപ്പിക്കാനുള്ള ഉപകരണമാക്കി പാഠപുസ്തകങ്ങളെ മാറ്റരുത്. സംഘ്പരിവാര്‍ ഭരണകാലത്ത് തെറ്റായ ചരിത്രങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു. അത്തരം നീക്കങ്ങള്‍ക്ക് എതിരെ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനകളും ജാഗ്രത പാലിക്കണം. എല്ലാകാലവും വ്യത്യസ്തമായ മുദ്രവാക്യങ്ങളുമായി വിദ്യാര്‍ത്ഥികളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് എംഎസ്എഫ് ശ്രമിച്ചിട്ടുള്ളതെന്നു അദ്ദേഹം പറഞ്ഞു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍ അധ്യക്ഷത വഹിച്ചു.എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപനം മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീര്‍ നിര്‍വ്വഹിച്ചു.

RELATED STORIES

Share it
Top