വിദേശ വനിത കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജികൊച്ചി: വിദേശ വനിത കോവളത്ത് കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലപ്പെട്ട യുവതിയുടെ് ഭര്‍ത്താവാണ് പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ നാല് പ്രതികള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെന്നും രണ്ടു പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്്്. ടൂറിസം മേഖലയെ ബാധിക്കുമെന്ന് ഭയന്ന് പോലീസ് തെളിവുകള്‍ മൂടിവെയ്ക്കുകയാണെന്നും അയര്‍ലന്‍ഡ് സര്‍ക്കാരിലും അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനിലും താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹരജിക്കാരന്‍ അറിയിച്ചു.

RELATED STORIES

Share it
Top