വിദേശ വനിതയെ പീഡിപ്പിച്ച കേസ്: വൈദികന്‍ കോടതിയില്‍ കീഴടങ്ങി

കടുത്തുരുത്തി: ബ്രിട്ടിഷ് പൗരത്വമുള്ള വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പ്പോയ വൈദികന്‍ വൈക്കം കോടതിയില്‍ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. തോമസ് (44) താന്നിനില്‍ക്കുംതടത്തിലാണ് കീഴടങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണു കീഴടങ്ങിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശില്‍ ജനിച്ച് ബ്രിട്ടനില്‍ താമസിക്കുന്ന 42കാരി കടുത്തുരുത്തി പോലിസില്‍ പരാതി നല്‍കിയിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി വികാരിയുടെ നിര്‍ദേശമനുസരിച്ചു കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് സുഹൃത്തുമൊത്ത് കല്ലറയിലെത്തിയത്. കല്ലറയിലെ വൈദികന്റെ സുഹൃത്തിന്റെ വീട്ടിലും പള്ളിമേടയില്‍ വച്ചും കൂടാതെ പല സ്ഥലങ്ങളിലും കൊണ്ടുപോയും പീഡിപ്പിച്ചെന്ന് യുവതി പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. യുവതിയുടെ 16,000 രൂപയും ഏഴരപവന്‍ സ്വര്‍ണാഭരണങ്ങളും വൈ ദികന്‍ തട്ടിയെടുത്തതായും യുവതി പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
യുവതിയെ കല്ലറയിലെ മഹിളാമന്ദിരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. വൈദികനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോട്ടയം സബ്ജയിലിലേക്കു മാറ്റി. പ്രതിയെ ചോദ്യംചെയ്യുന്നതിനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലിസ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.

RELATED STORIES

Share it
Top